Sunday, December 12, 2010

FOREST FIRE

നാളത്തെ തലമുറകള്‍ ഒരിറ്റു വെള്ളത്തിനും പ്രാണവായുവിനും  വേണ്ടി നിന്നോട് ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയാനാണ് നീ കരുതി വെച്ചിരിക്കുന്നത് .......
ഈ പച്ചപ്പിനോട് ഒരല്പം കരുണ കാണിക്കുക 
എത്ര ജീവനെ ഗര്‍ഭത്തില്‍ വഹിപ്പൂ ഞാന്‍ ...
അത് വെന്തു വെന്നീരായ് അലിഞ്ഞു ചേരട്ടെ
നിന്‍റെയാദ്യ നിശ്വാസത്തിന്റെ ഓര്‍മ്മകള്‍ എങ്കിലും
ഒരിത്തിരി.....ഒരിത്തിരി ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

Thursday, December 9, 2010

പൊഴിയാനിരിക്കുന്ന അവസാന പച്ചിലകളെ കുറിച്ച് .........
എന്‍റെ പൂര്‍വികര്‍ എനിക്ക് വീതിച്ചു തന്നു പോയ തണല്‍ മരങ്ങളെ കുറിച്ച്........... 
എനിക്ക് മുന്നില്‍ ശിഖരങ്ങള്‍ അറ്റ് മരിച്ചുവീണ മഹാമരങ്ങളെ കുറിച്ച് ............
എനിക്ക് വേവലാതിപ്പെടാതിരിക്കാന്‍ വയ്യ.............